വള്ളുവനാടിന്റെ
ഗ്രാമീണത ഹൃദയത്തിലാവാഹിച്ച
ചെറുകരയുടെ തിലകക്കുറിയായി,
നവതിയുടെ
നിറവിലും യൗവ്വനത്തിന്റെ
പ്രസരിപ്പുമായി ചെറുകര എ.യു.പി
സ്കൂള്‍.
1924
ഡിസംബര്‍
14ന്
ശ്രീമാന്‍.ചിറയ്ക്കല്‍
ചെക്കുണ്ണി എഴുത്തച്ഛന്‍
തുടങ്ങി വെച്ചതാണ് ഈ സ്ഥാപനം.
കിഴുങ്ങത്തോള്‍
ബാലമോദിനി എലിമെന്ററി സ്ക്കൂള്‍
എന്ന പേരില്‍ ഒരു
പെണ്‍പള്ളിക്കൂടമായിട്ടായിരുന്നു
തുടക്കം.
പിന്നീടത്
പെരിന്തല്‍മണ്ണ-പട്ടാമ്പി
സംസ്ഥാന പാതയോരത്ത് ചെറുകര
റെയില്‍വേ ഗേറ്റിനുസമീപത്തായി
ഇന്നു സ്ഥിതിചെയ്യുന്നിടത്തേക്ക്
ചെറുകര ഹയര്‍ എലിമെന്ററി
സ്ക്കൂള്‍ ആയി മാറ്റി
സ്ഥാപിക്കപ്പെട്ടു.
ശ്രീമാന്‍
സി.എച്ഛ്
രാവുണ്ണി എഴുത്തച്ചനായിരുന്നു
സ്ഥാപകമാനേജറും ആദ്യ അദ്ധാപകനും.
കാലപ്പഴക്കത്തിന്റെ
മങ്ങലേല്‍ക്കാതെ നിരവധി
തലമുറകള്‍ക്ക് വെളിച്ചം
പകര്‍ന്നുകൊണ്ട് പരിലസിക്കുന്ന
ഈ വിദ്യാലയം സാമൂഹ്യ രാഷ്ട്രീയ
സാഹിത്യ മണ്ഡലങ്ങളില്‍ ഏറെ
സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ
വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പ്രശസ്തസാഹിത്യകാരനും
ഈ വിദ്യാലയത്തിലെ പൂര്‍വ്വ
വിദ്യാര്‍ഥിയും അദ്ധ്യാപകനും
ആയിരുന്ന ചെറുകാട് തന്റെ
ആത്മകഥയായ 'ജീവിതപ്പാത'
യില്‍
'മലബാറിലെ
ഏറ്റവും പ്രശസ്തമായ വിദ്യാലയം'
എന്നു
വിശേഷിപ്പിച്ചു,
ഇവിടെ
ഇപ്പോള്‍ 29
അദ്ധ്യാപകരും
എണ്ണൂറിലധികം വിദ്ധ്യാര്‍ഥികളുമുണ്ട്.
അക്കാദമിക-
ഇതര
പ്രവര്‍ത്തനങ്ങളില്‍ മികച്ച
നിലവാരമുള്ളതും ഭൗതിക
സൗകര്യങ്ങളില്‍ ഏറെ മുന്നില്‍
നില്‍ക്കുന്നതുമായ ചെറുകര
എ യു പി സ്ക്കൂള്‍ ജില്ലയിലെ
എണ്ണപ്പെട്ട വിദ്യാലയങ്ങളില്‍
ഒന്നാണ്.
മാനേജര്‍മാര്‍
ശ്രീ.
സി
എച്ഛ് രാവുണ്ണി എഴുത്തച്ഛന്‍
ശ്രീമതി.
മാധവിയമ്മ
ശ്രീ.
സി.
ബാലകൃഷ്ണന്‍
(ബാലന്‍
മാസ്റ്റര്‍)
ശ്രീ.
സി.ബി
സുധീര്‍
പ്രധാനാദ്ധ്യാപകര്‍
ശ്രീ.
രാവുണ്ണി
എഴുത്തച്ഛന്‍ (1932
വരെ)
1932-1949
ശ്രീ.
എ.എസ്
പിഷാരോടി
ശ്രീ.
കെ.എന്‍
എഴുത്തച്ഛന്‍
ശ്രീ.
എ.
കൃഷ്ണപിഷാരോടി
ശ്രീ.
കെ.പി
കുട്ടികൃഷ്ണന്‍ നായര്‍
1949-1955
ശ്രീ.
സി.കെ
ഗോപാലന്‍ നായര്‍
ശ്രീ.
രാമച്ചന്‍
തിരുമുല്‍പ്പാട്
ശ്രീ.
ടി.
ഗോവിന്ദന്‍
നായര്‍
ശ്രീ.
ശ്രീധരന്‍
മാസ്റ്റര്‍
1955-1985
ശ്രീ.
എന്‍.പി
നാരായണന്‍ മാസ്റ്റര്‍
1985-1987
ശ്രീ.
കുമാരന്‍
മാസ്റ്റര്‍
ശ്രീമതി.
കെ
മാലതി ടീച്ചര്‍
1987-2005
ശ്രീമതി.സത്യഭാമ
ടീച്ചര്‍
2005-2006
ശ്രീ.
സി.
ഈസ്സ
മാസ്റ്റര്‍
2006-2011
ശ്രീമതി.
എന്‍.
പാര്‍വ്വതി
ടീച്ചര്‍
2011- 2015
ശ്രീമതി.
സി.പി
സുജാത ടീച്ചര്‍
2015 മുതല്‍
ശ്രീമതി. പി.എന്‍ ശോഭന ടീച്ചര്‍
സംസ്ഥാന
ശാസ്ത്രമേളയില്‍ പലതവണ
പങ്കെടുക്കുകയും വിജയം
നേടുകയും ചെയ്തിട്ടുണ്ട്.
2002-ല്‍
ശാസ്ത്രമേളയില്‍ മികച്ച
വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ
വിജയങ്ങള്‍ വിദ്യാലയത്തിനു
നേടാന്‍ കഴിഞ്ഞത് 2004ലെ
സംസ്ഥാനഅദ്ധ്യാപക അവാര്‍ഡ്
ജേതാവു കൂടിയായ ശ്രീ.
എ.ആര്‍
രാമകൃഷ്ണന്‍ മാസ്റ്ററുടെ
സ്തുത്യര്‍ഹമായ സേവനത്തിന്റെ
ഫലമായിട്ടാണ്.
ഇന്നിന്റെ
അനിവാര്യതയായ IT
വിദ്യാഭ്യാസം
നല്‍കുന്നതിനായി നന്നായി
സജ്ജീകരിച്ച ഒരു IT
ലാബ്
ഇവിടെ ഉണ്ട്.മൂന്നുവര്‍ഷമായി
പ്രീ പ്രൈമറി വിഭാഗവും വളരെ
നല്ല നിലയില്‍ നമ്മുടെ
വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു
കൊണ്ട് വരുന്നു.കുട്ടികളുടെ യാത്രാ സൗകര്യം പരിഗണിച്ച് രണ്ട് സ്കൂള്‍ ബസ്സുകള്‍ കാലത്തും വൈകീട്ടും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു.
OLD IS GOLD
ചെറുകര യു.പി തന്‍ ബാല്യകാലം
1951ലെ ഒരു ചിത്രം (Training batch)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpz6tiT7L-PYGQyLqdGyvj_NW6GlmhAzh-yEksK7XBEDbAUkogkxfydyRK3Wc-cM7Cz3EdDutZKX5PsgCLig4tmXCZH4kiU0bhT1EWGD_M5CmSg7NBC_5phUpIu8VNTqT2prg1G3iZReE/s1600/aups-group-veryold.jpg)
മുന്‍കാല സാരഥികള്‍ മറ്റൊരു പഴയ ചിത്രം
എഴുപതുകളിലെ ഒരു ചിത്രം
2014 ല്‍ - വിരമിച്ചവര്‍
2015 ല്‍ - വിരമിച്ചവര്‍
2016 ല്‍ - വിരമിച്ചവര്‍
2017 ല്‍ - വിരമിച്ചവര്‍
2018 ല്‍ - വിരമിച്ചവര്‍
No comments:
Post a Comment